Skip to main content

അപേക്ഷ ക്ഷണിച്ചു

 

    ഗവര്‍ണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് കേരള ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, എന്‍ റോള്‍ ചെയ്ത തീയതി, ജാതി സര്‍ട്ടിഫിക്കറ്റ്, ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്റെ വിവരം, പ്രവൃത്തിപരിചയം, ഇവയോടൊപ്പം ബന്ധപ്പട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ചുമണി.
(പി.ആര്‍.പി. 983/2019)

date