Skip to main content

വാമനപുരം-കളമച്ചല്‍ റോഡ് നവീകരണത്തിന്  അഞ്ച് കോടി അനുവദിച്ചു

 

    വാമനപുരം-കളമച്ചല്‍ റോഡ് നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ഡി.കെ. മുരളി എം.എല്‍.എ അനുവദിച്ചതായി  വാമനപുരത്ത് നിന്നും 3.6 കിലോമീറ്റര്‍ ദൂരം വരെ നവീകരിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. അത്യാധുനിക രീതിയില്‍ 5.5 മീറ്റര്‍ വീതിയില്‍ BM&BC സ്റ്റാന്‍ഡേര്‍ഡില്‍ റോഡ് നവീകരിക്കും. ആവശ്യാനുസരണം സംരക്ഷണ ഭിത്തികളുടെയും ഓടകളുടെയും നിര്‍മ്മാണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെക്‌നിക്കല്‍ അനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ ചെയ്തു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എല്‍.എല്‍.എ പറഞ്ഞു.  
(പി.ആര്‍.പി. 951/2019)

date