Skip to main content

കിളിമാനൂരില്‍ സി.ഡി.എസ് വാര്‍ഷികാഘോഷം 

 

    കിളിമാനൂരില്‍ ഗ്രാമ പഞ്ചായത്ത് തല സി.ഡി.എസ് വാര്‍ഷികാഘോഷം ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം പുരസ്‌കാരം കരസ്ഥമാക്കിയ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാളിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ ഉന്നത വിജയം നേടിയ 30 എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ആലത്തുകാവ് എസ്.എസ് ആഡിറ്റോറിയത്തില്‍ ആയിരത്തില്‍പ്പരം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി മുരളി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 955/2019)

date