Skip to main content
രാജക്കാട് സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.

രാജക്കാട് സൂപ്പർമാർക്കറ്റ്  ഉദ്ഘാടനം ചെയ്തു      പൊതുവിതരണ രംഗത്തെ ഇടപെടൽ ഫലപ്രദം: മന്ത്രി പി. തിലോത്തമൻ

 

 

 

പൊതുവിതരണ രംഗം ശക്തിപ്പെടുത്തുക എന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ ജനതാത്പര്യം മുൻ നിർത്തിയാണ് സപ്ലൈകോയുടെ പ്രവർത്തനം. കമ്പോള വില നിയന്ത്രിക്കുന്നതിൽ   സപ്ലൈകോ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും   രാജക്കാട് സൂപ്പർമാർക്കറ്റ്   ഉദ്ഘാടനം ചെയ്ത് കൊണ്ട്   ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സപ്ലൈകോ ഉത്പന്നങ്ങൾക്ക് വില വർധനവ് ഉണ്ടായിട്ടില്ലെന്നും ഭക്ഷ്യധാന്യങ്ങൾക്കും പയർ വർഗങ്ങൾക്കും വില കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോ കേന്ദ്രങ്ങൾ വഴി 45 ശതമാനം വിലക്കുറവിലാണ് ഗൃഹോപകരണങ്ങൾ വിൽക്കുന്നത്. നിലവിൽ 135 സപ്ലെെകോ കേന്ദ്രങ്ങൾ വഴി ഗൃഹോപകരണങ്ങൾ വിൽക്കുന്നുണ്ട്.  പൊതുവിതരണ രംഗം ശക്തിപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ്  സർക്കാർ നടത്തുന്നതെന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ചുകൊണ്ട് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു.  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ മുഖ്യ പ്രഭാഷണം നടത്തി. രാജക്കാട് പഞ്ചായത്ത് പ്രസിസന്റ് എം.എസ് സതി ആദ്യവില്പന നടത്തി.   നാലു ഷട്ടറുകളിലായി എല്ലാവിധ സപ്ലൈകോ ഉത്പന്നങ്ങളും ഉപഭോക്താവിന് ആവശ്യാനുസരണം തെരെഞ്ഞെടുക്കാവുന്ന ആധുനിക രീതിയിലാണ് രാജക്കാട് സുപ്പർമാർക്കറ്റ്   ഒരുക്കിയിരിക്കുന്നത്. 

ഓണത്തോടനുബന്ധിച്ച്  സുപ്പർ മാർക്കറ്റിൽ ഹോർട്ടികോർപിന്റെ പച്ചക്കറി സ്റ്റാളും തിങ്കളാഴ്ച ആരംഭിക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ജൈവപച്ചക്കറിക്ക് പൊതുവിപണിയെക്കാൾ  10 മുതൽ 40 ശതമാനം വരെ വില കുറവും ഇവിടെയുണ്ട്.                

 

ജില്ലാ സപ്ലൈ ഓഫിസർ സി.വി ഡേവിസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനിൽ ത്രിതലപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രിയ കക്ഷിനേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

 

date