Skip to main content
കൂട്ടാർ സുപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിക്കുന്നു.

ഓണ സമ്മാനമായി കൂട്ടാറിനും പുറ്റടിക്കും പുതിയ സപ്ലൈകോ  സൂപ്പർമാർക്കറ്റ്        

 

 

 

                             ഉടുമ്പൻചോല   താലൂക്കിലെ കൂട്ടാറിലെ മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായും പുറ്റടിയിലെ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറായും ഉയർത്തി. സപ്ലൈകോ സുപ്പർ സ്റ്റോറ്ററുകളുടെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പൊതുവിതരണം ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. കമ്പോളത്തിലെ വിലകയറ്റത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ പൊതുവിതരണ സംവിധാനത്തിന് സാധിക്കുന്നുണ്ടെന്നും ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ സപ്ലൈകോ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. റേഷൻ ആരുടെയും ഔദാര്യമല്ലെന്നും റേഷൻ പൊതു ജനങ്ങളുടെ അവകാശമാണെന്നും പറഞ്ഞ മന്ത്രി റേഷൻ വാങ്ങാനുള്ള പൊതുജനങ്ങളുടെ വിമുഖത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾ റേഷൻ വാങ്ങാതിരിക്കുന്നത് കേന്ദ്ര ഭക്ഷ്യ വിഹിതം വെട്ടി കുറകുന്നതിന് കാരണമാകുമെന്നും ഇത് കമ്പോളത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില കയറ്റത്തിനും കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലഘട്ടത്തിൽ വിലകയറ്റ മുണ്ടാകില്ലെന്നും  അതിനുള്ള നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കുട്ടിച്ചേർത്തു.       വൈദ്യുതി മന്ത്രി എം.എം മണി അദ്യക്ഷത വഹിച്ചു.      കൂട്ടാറിൽ മാവേലി സൂപ്പർമാർക്കറ്റിന്റെ ആദ്യ വിൽപന കരുണാപുരം വൈസ് പ്രസിഡന്റ് ജെസി മോൾ കുര്യനും പുറ്റടിയിൽ നടന്ന മാവേലി സൂപ്പർ സ്റ്റോറിന്റെ ആദ്യവില്പന ജില്ലാ പഞ്ചായത്തംഗം സാബു വയലിൽ നിർവഹിച്ചു.                       സപ്ലൈകോ ആർ.എം.ഒ എലിസബത്ത് ജോർജ്, ജില്ലാ സപ്ലൈ ഓഫിസർ സി.വി ഡേവിസ്, താലൂക്ക് സപ്ലൈ ഓഫീസർ ഗോപി, ത്രിതല പഞ്ചായത്തംഗങ്ങളായ മോളി മൈക്കിൾ, ജി. ഗോപകൃഷ്ണൻ, ടോമി പ്ലാവുവച്ചതിൽ, വനിത ബിനു, ടി.എസ് ബിസ്സി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ ശിവരാമൻ, പി.കെ സദാശിവൻ, ഷൈൻ ജോർജ്, രാജു ജോർജ് ഇല്ലത്ത് തുടങ്ങിയവരും പങ്കെടുത്തു.  

date