Skip to main content

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്‌സിംഗ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 വൈകിട്ട് അഞ്ച് വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 20ന് വൈകിട്ട് നാലിന് മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.
പി.എൻ.എക്സ്.3193/19

date