Skip to main content

സർട്ടിഫിക്കറ്റുകൾ വാങ്ങാം

തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ വിവിധ വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കി നാഷണൽ ട്രേഡ് ടെസ്റ്റുകൾ, സ്റ്റേറ്റ് ട്രേഡ് ടെസ്റ്റുകൾ പാസ്സായിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണത്തിന് തയാറായി. അസൽ പ്രൊവിഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ കൺസോളിഡേറ്റഡ് മാർക്ക്ഷീറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടിനു ശേഷം ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
പി.എൻ.എക്സ്.3194/19

date