Skip to main content

'നീര' പൊതുബ്രാന്റിൽ പുറത്തിറക്കും:  കൃഷി മന്ത്രി

ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നാളികേര അധിഷ്ഠിത ഉൽപന്നമായ 'നീര' പൊതുബ്രാന്റിൽ പുറത്തിറക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. പൊതുലോഗോയും അംഗീകരിക്കും. ലോക നാളികേരദിനാചരണ ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു കൃഷി മന്ത്രി. നീരയിൽ ഉണ്ടാവേണ്ട അടിസ്ഥാന ചേരുവകൾ സംബന്ധിച്ചുളള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ രംഗത്ത് പുതിയ സ്റ്റാർട്ടപ്പ് സംരംഭകർ കടന്നു വരുന്നുണ്ട്. നീര ടെട്രാപായ്ക്കിൽ പുറത്തിറിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. പതിനായിരം ലിറ്റർ നീര കൺസോർഷ്യം അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ലാഭവിഹിതം കർഷകർക്കു തന്നെ ലഭിക്കണമെങ്കിൽ കർഷക ഉൽപാദക കമ്പനികളെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തണം. തെങ്ങിനെ ബാധിക്കുന്ന ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, രോഗങ്ങളെ ചെറുക്കുന്നതിന് സംസ്ഥാനതല കാമ്പയിൻ സംഘടിപ്പിക്കും. നാളികേര കൃഷിയിടത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് രണ്ടു കോടി തെങ്ങിൻ തൈകൾ 10 വർഷം കൊണ്ട് വച്ചുപിടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

date