Skip to main content

വോട്ടര്‍ പട്ടിക വിവരങ്ങള്‍ പരിശോധിക്കാം

വോട്ടര്‍ പട്ടികയില്‍ നിലവിലുള്ള പേര്, ഫോട്ടോ, വയസ്/ജനന തീയതി, കുടുംബവിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും സെപ്തംബര്‍ 1 മുതല്‍ 30 വരെ അവസരം ലഭിക്കും.  ഒക്‌ടോബര്‍ 15 ന് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും.  ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ആക്ഷേപങ്ങളും പേരു ചേര്‍ക്കുന്നതിന് പുതിയ ഹരജികളും സമര്‍പ്പിക്കാം.  വിവരങ്ങളില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ സെപ്തംബര്‍ 1 മുതല്‍ ഒക്‌ടോബര്‍ 15 വരെ സമ്മതിദായക വിവര പരിശോധന യജ്ഞം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്‍ വെബ് പോര്‍ട്ടലായ www.nvsp.in  ലെ ഇ.വി.പി. ലിങ്ക് വഴിയും വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ് വഴിയും സമ്മതിദായകര്‍ക്ക് നേരിട്ടോ താലൂക്ക്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴിയോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍ പരിശോധിക്കാവുന്നതും ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.  2020ന് ജനുവരി 1ന് 18 വയസ് പൂര്‍ത്തിയാവുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.

date