Skip to main content

യൂത്ത് ക്ലബുകള്‍ക്ക് നെഹ്റു യുവകേന്ദ്ര സ്പോര്‍ട്സ് കിറ്റുകള്‍ നല്‍കുന്നു: അപേക്ഷ ആറ് വരെ

 

ജില്ലയിലെ 250 യൂത്ത് ക്ലബുകള്‍ക്ക് നെഹ്റു യുവകേന്ദ്ര കായിക ഉപകരണങ്ങള്‍ അടങ്ങിയ സ്പോര്‍ട്സ് കിറ്റുകള്‍ നല്‍കുന്നു. ക്ലബുകള്‍ നെഹ്റു യുവകേന്ദ്രയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്ളതും അഫിലിയേഷന്‍ പുതുക്കിയതുമാവണം. പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഫോറത്തോടൊപ്പം ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍, അതലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളില്‍ പ്രാഗത്ഭ്യമുള്ള കായിക താരങ്ങളുടെ പേര് വിവരം, കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ കായിക പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ, മറ്റ് വിശദാംശങ്ങള്‍ സഹിതം സെപ്തംബര്‍ ആറിനകം ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ് പാലക്കാട് 1 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0491- 2505024.

date