Skip to main content

തൊഴില്‍ മേള

 

കുടുംബശ്രീയുടെ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന തൊഴില്‍ മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.പുഷ്പജ ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം.രജിഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി.അബ്ദുള്‍ കരീം മുഖ്യാതിഥിയായി. 159 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. 74 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചു. കുടുംബശ്രീ എ.ഡി.എം.സി എം. ദിനേശ്, നാഗലശ്ശേരി സി.ഡി.എസ് ചെയര്‍പേഴ്സന്‍ സുനിത, തൃത്താല സി.ഡി.എസ് ചെയര്‍പേഴ്സന്‍ സുജിത, ബ്ലോക്ക് കോഡിനേറ്റര്‍ ഷിമിജ എന്നിവര്‍ പങ്കെടുത്തു.

date