Skip to main content

'ദേ, മാവേലിക്കൊരു കത്ത്' കത്തെഴുതൽ മത്സരം

ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി 'കത്തെഴുതൽ' മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കണ്ടറി വരെയുളള വിദ്യാർത്ഥികളെ ഒരു വിഭാഗമായും (ജൂനിയർ) 17 വയസ്സിന് മുകളിലുളള മറ്റുളളവരെ (ജനറൽ) മറ്റൊരുവിഭാഗമായും പരിഗണിച്ചാണ് മത്സരം സംഘടിപ്പിക്കുക. 2018 ലെ മഹാപ്രളയം കണ്ട് സങ്കടത്തോടെ മടങ്ങിയ മാവേലിക്ക് അതിജീവനത്തിന്റേയും വീണ്ടെടുപ്പിന്റേയും സംസ്ഥാന സർക്കാർ നടപ്പാക്കിയ നവകേരള നിർമ്മാണ പദ്ധതികളുടേയും വിജയകഥ എഴുതി അറിയിക്കുന്നതായിരിക്കണം കത്തിന്റെ പ്രമേയം. കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായുളള പദ്ധതികൾ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കത്തിൽ വിശദീകരിക്കണം. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. അഞ്ഞൂറ് വാക്കുകളിൽ കവിയരുത്. എൻട്രികൾ സെപ്റ്റംബർ 20 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ പി ഒ, തൃശൂർ 680 003 എന്ന വിലാസത്തിൽ അയ്ക്കണം.

date