Skip to main content

പരാതിയുണ്ടെങ്കിൽ അറിയിക്കണം 

തൃശൂർ ലീഗൽ മെട്രോളജി വകുപ്പ് ഓണകാലത്ത് വിപണികളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഉപഭോക്താക്കൾക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ചൂഷണം തടയുന്നതിനുമായി സെപ്റ്റംബർ 4 മുതൽ 10 വരെ രണ്ട് പരിശോധന സക്വാഡുകൾ മിന്നൽ പരിശോധന നടത്തും. അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കുക, പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാൾ കൂടുതൽ വില ഈടാക്കുക, കൃത്യത ഇല്ലാത്ത അളവ്-തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃതൃങ്ങൾക്കെതിരെ ഉപഭോക്താക്കൾക്ക് പരാതി അസിസ്റ്റന്റ് കൺട്രോളർ ലീഗൽ മെട്രോളജി കാര്യാലയത്തിൽ അറിയിക്കാം. കൺട്രോൾ റൂമിൽ 0487-2363612, 2363615 എന്ന ഫോൺ നമ്പർ മുഖേനയും actsr.lmd@kerala.gov.in എന്ന ഇ-മെയിൽ മുഖനേയും പരാതി അറിയിക്കാം.
 

date