Post Category
പരമൻപാടം റോഡ് ഉദ്ഘാടനം 5 ന്
അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് അഞ്ചിൽ മുരളി പെരുനെല്ലി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പരമൻപാടം റോഡിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിക്കും. സെപ്റ്റംബർ അഞ്ച് രാവിലെ ഒൻപതിന് അയ്യപ്പൻകാവ് പരിസരത്താണ് പരിപാടി. 20 ലക്ഷം രൂപ അടങ്കൽ തുകയായി 300 മീറ്റർ നീളത്തിലാണ് റോഡ് കോൺക്രീറ്റ് പൂർത്തീകരിച്ചത്. അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ സിജി മോഹൻദാസ്, അജിത കൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ എൽ ജോസ്, ഷീബ മനോഹരൻ, സിന്ധു സഹദേവൻ, ടി ആർ അരവിന്ദാക്ഷൻ, ശോഭ ഷാജി തുടങ്ങിയവർ ആശംസ നേരും. അരിമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ സി സതീഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി സത്യൻ നന്ദിയും പറയും.
date
- Log in to post comments