Skip to main content

ഉണർവ് 2019 ഉദ്ഘാടനം ഇന്ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ശരണ്യ, കൈവല്യ, കെസ്‌റു, മൾട്ടിപ്പർപ്പസ് സ്വയം തൊഴിൽ സംരംഭകരുടെ ഉൽപന്ന പ്രദർശന-വിപണനമേള ഉണർവ് 2019 സംഘടിപ്പിക്കുന്നു. മേയർ അജിത വിജയൻ ഇന്ന് (സെപ്റ്റംബർ 4) രാവിലെ 11 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അങ്കണത്തിൽ മേള ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ കെ മഹേഷ് അദ്ധ്യക്ഷത വഹിക്കും. തൃശൂർ താലൂക്ക് തഹസിൽദാർ ഐ എ സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, ആർഎസ്ഇടിഐ ഡയറക്ടർ രാജേന്ദ്രപ്രസാദ്, എംപ്ലോയ്‌മെന്റ് ഓഫീസർമാരായ വി എം ഹംസ, എൻ ബി ശശികുമാർ തുടങ്ങിയവർ ആശംസ നേരും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എ എസ് അലാവുദ്ദീൻ സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസർ എം ജയശ്രീ ബീന നന്ദിയും പറയും.
 

date