ഓണച്ചന്ത തുടങ്ങി
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംഘടിപ്പിക്കുന്ന ഓണച്ചന്ത കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി സുനീഷ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി കെ സതീഷ് കുമാർ ആദ്യ വിൽപ്പന നടത്തി. എഡിഎം റെജി പി ജോസഫ് മുഖ്യാതിഥിയായി. ഓണത്തോടനുബന്ധിച്ചു രാവിലെ പത്തു മുതൽ വൈകീട്ട് ആറ് വരെ വിൽപ്പന ഉണ്ടായിരിക്കും. ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ്, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിംഗ്, ഭരണ സമിതി അംഗം ടി എസ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. 690 രൂപയുളള ഓണകിറ്റൽ 15 ഇനങ്ങളായ അരി 5 കിലോ, പച്ചരി 2 കിലോ, പഞ്ചസാര 1 കിലോ, ചെറുപയർ അരകിലോ, വൻകടല അരകിലോ, ഉഴുന്ന് അരകിലോ, വെളിച്ചെണ്ണ ഒരു ലിറ്റർ, തൂവപരിപ്പ് അരികിലോ, മുളക് പൊടി 250 ഗ്രാം, മല്ലി പൊടി 250 ഗ്രാം, പുളി 250 ഗ്രാം, ശർക്കര അരകിലോ, വറുത്ത റവ ഒരു കിലോ, മഞ്ഞൾപൊടി 100 ഗ്രാം, ആട്ട ഒരു കിലോ എന്നിവയടങ്ങിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങുവാൻ റേഷൻകാർഡ് കൊണ്ടുവരണം.
- Log in to post comments