Skip to main content

'പാലക്കാടന്‍ കാഴ്ചകള്‍' ഓള്‍ കേരള ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം:  ഏഴ് വരെ എന്‍ട്രികള്‍ അയക്കാം, വിജയികളെ ഒമ്പതിന് അറിയാം

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംയുക്തമായി ഓണാഘോഷത്തിന്റൈ ഭാഗമായി 
'പാലക്കാടന്‍ കാഴ്ചകള്‍' എന്ന പേരില്‍ ഓള്‍ കേരള ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്റ്റംബര്‍ ഏഴിന് അര്‍ധരാത്രി വരെ dtpcpalakkad@gmail.com ല്‍ അയക്കാവുന്നതാണ്.

ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 7,001 രൂപയും മൂന്നാം സമ്മാനം 5,001 രൂപയും ഏഴു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയക്കാനാണ് അവസരം. എന്‍ട്രികള്‍ 18*12 സൈസില്‍ മിനിമം 72 ഡി.പി.ഐ റസല്യൂഷനില്‍ എസ്.ആര്‍.ജി.ബി.യില്‍ ആയിരിക്കണം. പ്രഫഷണല്‍ ക്യാമറയില്‍ (ഡി.എസ്.എല്‍.ആര്‍) എടുത്ത ചിത്രങ്ങളാവണം. ചിത്രങ്ങളില്‍ ആവശ്യാനുസരണം കളര്‍ ക്രമീകരണങ്ങള്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ റോ/ ജെ.പെഗ് ഹാജരാക്കാന്‍ ഫോട്ടോഗ്രാഫേഴ്‌സ് ബാധ്യസ്ഥരാണ്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 
അയക്കുന്ന മെയിലുകളില്‍ വരുന്ന ഡാറ്റാ ലോസുകളില്‍ മെയില്‍ ഡൗണ്‍ലോഡ് ആകാന്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് സംഘാടകര്‍ ഉത്തരവാദികളല്ല. വിധി നിര്‍ണയം സംബന്ധിച്ച ജൂറിയുടെ തിരുമാനം അന്തിമമായിരിക്കും. വിജയികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ആയിരിക്കും.

മത്സരത്തില്‍ പ്രവേശിക്കുന്നതിലൂടെ നല്‍കിയ ഫോട്ടോ തങ്ങളുടെ യഥാര്‍ത്ഥ സൃഷ്ടിയാണെന്നും ഫോട്ടോഗ്രാഫര്‍ പകര്‍പ്പവകാശത്തിന്റെ ഏക ഉടമയാണെന്നും മൂന്നാം കക്ഷി ക്ലെയിമുകളൊന്നുമില്ലെന്നും സ്ഥിരീകരിക്കപെടുന്നു. ഏതെങ്കിലും വ്യക്തികള്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കില്‍ ഫോട്ടോയിലെ വസ്തുക്കള്‍ മൂന്നാം കക്ഷികളുടെ അവകാശങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്താല്‍ അവാര്‍ഡ് ലഭിച്ച ചിത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും രേഖാമൂലമുള്ള പ്രകാശനങ്ങളും സമ്മതങ്ങളും ബാധകമായ ഇടങ്ങളില്‍ പെര്‍മിറ്റുകള്‍ നേടേണ്ടതും ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്തമാണ്. ആവശ്യമായ റിലീസ് ഫോമുകളുടെ അഭാവം അല്ലെങ്കില്‍ പെര്‍മിറ്റുകള്‍ നഷ്ടമായതിനാല്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം അനുവദിച്ച ജിഡിടി അല്ലെങ്കില്‍ മൂന്നാം കക്ഷികള്‍ക്ക് അനുഭവിക്കാവുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍ ബാധ്യസ്ഥനായിരിക്കും. മത്സരവുമായി ബന്ധപ്പെട്ട് സംഘാടകര്‍ എടുക്കുന്ന എല്ലാ തിരുമാനങ്ങളും പാലിക്കാന്‍ മത്സരാര്‍ഥികള്‍ ബാധ്യസ്ഥരാണ്.

വിജയികളെക്കുറിച്ചുള്ള അറിയിപ്പ് സെപ്റ്റംബര്‍ ഒമ്പതിന് രാത്രി ഇ-മെയില്‍ വഴിയും അസോസിയേഷന്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയും അറിയാം.
സമ്മാന വിതരണം സെപ്റ്റംബര്‍ 11ന് ശേഷം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ ഓണാഘോഷ പരിപാടിയില്‍ നടക്കും. 

വിശദവിവരങ്ങള്‍ക്ക് 0491-2538996 (ഡി.ടിപി.സി), 9447309798, 9847284506, 9400888061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

date