Skip to main content

മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

നെന്മാറ ബ്ലോക്ക് പഞ്ചായത്ത്  2019-20 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടുപയോഗിച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മെഡിക്കല്‍ കോഴ്‌സ് ( 30000 രൂപ), എഞ്ചിനീയറിംഗ് കോഴ്‌സ് ( 25000 രൂപ), ബിരുദം (20000 രൂപ), ബിരുദാനന്തര ബിരുദം (30000 രൂപ), ഗവേഷണ വിദ്യാര്‍ത്ഥികള്‍ ( 30000 രൂപ), പോളിടെക്‌നിക് (20000 രൂപ), സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളുടെ റെഗുലര്‍ കോഴ്‌സ് (50000 രൂപ) എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന തുക. അര്‍ഹരായവര്‍ സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം നെന്മാറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8547630130 എന്ന നമ്പറില്‍ ബന്ധപ്പെടുക .

date