Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

കൊയിലാണ്ടി ഗവ.ഐ.ടി.ഐ  യില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ടസ്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റന്‍സ്, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് എന്നീ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി  ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍  ഡിപ്ലോമ  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി സെപ്തംബര്‍ ആറിന് രാവിലെ  11 മണിക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ   പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0496-2631129.

 

 

ഓണാഘോഷം: ജില്ലയിൽ മൂന്ന് പ്രധാന വേദികൾ 

ഓണാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ (സെപ്റ്റംബർ 5)

 

ജില്ലാതല ഓണാഘോഷത്തിൻറെ ഉദ്ഘാടനം സെപ്റ്റംബർ 9ന് ടാഗോർ ഹാളിൽ നടക്കും.

ടാഗോർഹാൾ, ടൗൺഹാൾ, മാനാഞ്ചിറ എന്നീ മൂന്നു പ്രധാന വേദികളിലായാണ് 9, 10, 11, 12 തീയതികളിൽ ജില്ലയിലെ ഓണാഘോഷം നടക്കുക. മാനാഞ്ചിറ ബിഇഎം സ്കൂളിൽ പൂക്കളവും ഒരുക്കും.

 

ഓണാഘോഷ കമ്മിറ്റിയുടെ യുടെ ഓഫീസ് ഉദ്ഘാടനം നാളെ (സെപ്റ്റംബർ 5) വൈകിട്ട് നാലിന് മാനാഞ്ചിറ ഡിടിപിസി ഓഫീസിൽ നടക്കും. എ പ്രദീപ് കുമാർ എംഎൽഎ, ജില്ലാ കലക്ടർ സാംബശിവറാവു തുടങ്ങിയവർ പങ്കെടുക്കും.

 

ഒമ്പതിന് ടാഗോർ ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി ഉണ്ടായിരിക്കും. ഗാനമേള, ഗസൽ, ഖവാലി, ഭാരത് ഭവൻ സ്പോൺസർ ചെയ്യുന്ന 12 സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി ടാഗോർ …

 

 

കൊയിലാണ്ടി താലൂക്കിൽ ഹോട്ടലുകളിൽ പരിശോധന നടത്തി

 

 

  പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും  പൊതുവിപണിയിലെ ഹോട്ടലുകള്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി, ഇറച്ചിക്കട, പലവ്യഞ്ജന സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

 

 

 

കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടിയിരുന്നു പരിശോധന .  23 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ലീഗല്‍ മെട്രോളജി  വകുപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും, ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലും സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലും  സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി.  

 

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ശര്‍ക്കരയുടെ നിറവ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് ഗുണമേന്മ പരിശോധിച്ചു നൽകുന്നതിനായി സാമ്പിൾ ശേഖരിച്ചു.

 

   ഓണക്കാലത്തെ അഭിലഷണീയമല്ലാത്ത കച്ചവടതന്ത്രത്തിനെതിരെ പല സ്ഥാപനങ്ങൾക്കും താക്കീത് നൽകി. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വി.പി.രാജീവന്‍ അറിയിച്ചു. സംയുക്ത പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉൻമേഷ്, അളവ് തൂക്ക വകുപ്പില്‍ നിന്നും സുനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സതീഷ്ചന്ദ്രന്‍.എ.കെ എന്നിവര്‍ പങ്കെടുത്തു.

date