Skip to main content

പാലാ ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ (സെപ്റ്റംബര്‍ 04) അവസാനിക്കും

 

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള സമയപരിധി നാളെ (സെപ്റ്റംബര്‍ 04)  അവസാനിക്കും. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍),  ഉപവരണാധികാരിയായ ളാലം ബി.ഡി.ഒ എന്നിവര്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സ്വീകരിക്കും.  

ഇന്ന് (സെപ്റ്റംബര്‍ 3) രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.  പൂഞ്ഞാര്‍ ചക്കുംകുളം ബാബു ജോസഫ്, പാലാ കാനാട്ടുപാറ ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍ എന്നിവര്‍ ഉപവരണാധികാരിയായ ളാലം ബിഡിഒ ഇ. ദില്‍ഷാദ് മുമ്പാകെയാണ് പത്രിക   നല്‍കിയത്. ഇരുവരും ഓരോ സെറ്റ് പത്രിക വീതമാണ് സമര്‍പ്പിച്ചത്. ഇതോടെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം അഞ്ചായി. 

date