Skip to main content

ആയുര്‍ സാന്ത്വനം പദ്ധതി ഉദ്ഘാടനം

ഭാരതീയ ചികിത്സാ വകുപ്പിന്റേയും ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും നാഷണല്‍ ആയുഷ് മിഷന്റെയും ആയുര്‍വ്വേദ കോളേജ് കോട്ടക്കല്‍, ആര്യവൈദ്യശാല കോട്ടക്കല്‍ എന്നിവയുടേയും സംയുക്താഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശമായ നിലമ്പൂരിലേയും പരിസര പഞ്ചായത്തുകളിലേയും പ്രളയാനന്തര ആരോഗ്യ സംരക്ഷണത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമായി തി 'ആയുര്‍ സാന്ത്വന'-ത്തിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വീടുകള്‍തോറും നേരിട്ടെത്തി ഔഷധകിറ്റുകള്‍ നല്‍കും. പനമുടിയില്‍ നടന്ന ചടങ്ങില്‍ സഹകരണ പകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  എം.എല്‍. എ. പി. വി അന്‍വര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്  പ്രസിഡന്റ് കരുണാകരന്‍പിള്ള, വൈസ്പ്രസിഡന്റ്  വത്സല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍-ഇന്‍ചാര്‍ജ്  (ആയുര്‍വ്വേദം) ഡോ.വി.എന്‍ സുജാത ദേവി, അങഅക  പ്രതിനിധി ഡോ. ഉദയകുമാര്‍ വി.ജി, ആയുര്‍വ്വേദകോളേജ് പ്രതിനിധി ഡോ. ഗൗരിശങ്കര്‍,  ഡോ. അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. പ്രളയാനന്തരം വീടുകളില്‍ തിരിച്ചെത്തിയ ആളുകളുടെ  ശാരീരിക മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനുള്ള ആയുര്‍വ്വേദ മരുന്നുകളടങ്ങിയ കിറ്റ് വിതരണം നടത്തി.  
 

date