Skip to main content

പരിശോധന : ലീഗല്‍ മെട്രോളജി കേസെടുത്തു

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഡി.ടി.പി.സി കോഴിക്കോട് ഓണാഘോഷം 2019 ആഘോഷങ്ങളുടെ വിവിധ പരിപാടികള്‍ക്കാവശ്യമായ പരസ്യബോര്‍ഡുകള്‍ (മരത്തിന്റെ ഫ്രെയിമില്‍ തുണിയടിച്ച്), ആര്‍ച്ചുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച് നല്കുന്നതിനും, ക്ഷണക്കത്തുകള്‍, ലഘുലേഖകള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ അച്ചടിച്ച് നല്കുന്നതിനും  പരിപാടികള്‍ നടത്തുന്നതിനാവശ്യമായ ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മുതലായവ ഒരുക്കുന്നതിനുമായി തയ്യാറുള്ള ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച കവറില്‍ പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോറം ഡി.ടി.പി.സി, മാനാഞ്ചിറ ഓഫീസില്‍നിന്നും ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ആറിന്  വൈകിട്ട് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2720012.

 

പരിശോധന : ലീഗല്‍ മെട്രോളജി കേസെടുത്തു

 

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി, നടുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് , പച്ചക്കറിക്കടകള്‍, ഇറച്ചിക്കടകള്‍, ഹോട്ടല്‍ ആന്റ് ഫാസ്റ്റ് ഫുഡ് കടകള്‍ എന്നിവയില്‍ പരിശോധന നടത്തി. കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.   ലീഗല്‍ മെട്രോളജി  വകുപ്പുമായി ബന്ധപ്പെട്ട് നാലു കേസുകളിലും, ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് അഞ്ചെണ്ണത്തിലും, സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് എട്ട് കേസുകളിലും നോട്ടിസ് നല്കി.  ഫാസ്റ്റ് ഫുഡ് കടയില്‍ നിരോധിക്കപ്പെട്ടതും ആരോഗ്യത്തിന് ഹാനികരമായതുമായ കളറുകളും, രൂചിക്കൂട്ടുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളും ഹോട്ടലുകളില്‍ സുക്ഷിക്കുന്നതും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തുന്നതും കഠിനശിക്ഷയ്ക്ക് വിധേയമാകുന്ന കുറ്റമാണ് എന്ന് ബന്ധപ്പെട്ടവര്‍ക്ക് അവബോധവും കര്‍ശന നിര്‍ദ്ദേശം നല്‍കി.  കൂടാതെ പൊരിക്കുന്ന എണ്ണയുടെ പുനര്‍ഉപയോഗം തടയുന്നതിനും നിര്‍ദ്ദേശം നല്‍കി. സംയുക്ത പരിശോധനയില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉന്‍മേഷ്, അളവ് തൂക്ക വകുപ്പില്‍ നിന്നും സുനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സതീഷ്ചന്ദ്രന്‍.എ.കെ, ജ്യോതിബസു എന്നിവര്‍ പങ്കെടുത്തു.

 

 

ഓണസമൃദ്ധി ജില്ലാ തല ഉദ്ഘാടനം കക്കോടിയില്‍

 

ജില്ലയിലെ ഓണസമൃദ്ധി കാര്‍ഷിക വിപണി 2019 വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം  സെപ്തംബര്‍ ആറിന് വൈകീട്ട് അഞ്ച്  മണിക്ക് കാക്കോടിയില്‍  ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.  വിപണിയുടെ ഭാഗമായി ജില്ലയില്‍ ആകെ 132 ഓണസമൃദ്ധി കാര്‍ഷിക വിപണികേന്ദ്രങ്ങളാണ് സംഘടിപ്പിക്കുന്നത്.  ഇതില്‍ 93 എണ്ണം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, ഹോര്‍ട്ടികോര്‍പ്പ്  33 എണ്ണവും, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ.) 6 വിപണികളുമാണ് സെപ്തംബര്‍ ഏഴ് മുതല്‍ 10 വരെ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നത്.

 

ആഭ്യന്തര അറ്റസ്റ്റേഷന്‍ സഹായവുമായി നോര്‍ക്ക റൂട്ട്‌സ്

 

വിദേശരാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന്‍  ആവശ്യങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് പോകേണ്ടതില്ല. നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും അതിനുള്ള സൗകര്യമൊരുക്കും. വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന്‍ സൗകര്യം കൂടി നോര്‍ക്ക ലഭ്യമാക്കിയതോടെയാണിത്.  വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ തന്നെ നോര്‍ക മുഖേന അറ്റസ്റ്റ് ചെയ്തു നല്‍കുന്നുണ്ട്. 

സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വകുപ്പില്‍ എത്തിച്ച് തിരികെ നല്‍കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായാണ് നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും. ഇതോടെ വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ-ജില്ലാ ഓഫീസുകളില്‍ ഏല്‍പ്പിച്ചാല്‍ മതി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്സ്‌റ്റേഷന്‍ വിഭാഗത്തില്‍ നേരിട്ട് വരുന്നത് ഇതുവഴി ഒഴിവാക്കാനാകും. പൊതുജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.

 

മരം ലേലം

 

 

വെളളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിനുളളിലെ മരങ്ങള്‍ 8 വട്ടമരങ്ങളും ഒരു മെയ്ഫ്‌ളവറും  സെപ്തംബര്‍ 19 ന് രാവിലെ 11 മണിക്ക് വെളളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്സ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 0495 2731907

date