Skip to main content

ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവം സെപ്റ്റംബർ 28, 29 തിയ്യതികളിലായി തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു. സാക്ഷരതാ തുല്യതാ പഠിതാക്കൾ പ്രേരക്മാർ ഇൻസ്ട്രക്ടർമാർ ഇതരഭാഷാ തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ വിഭാഗം എന്നിവർ മത്സരത്തിൽ പങ്കെടുക്കും. ബ്ലോക്ക്തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമാണ് ജില്ലാതലത്തിൽ പങ്കെടുക്കുക. സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുളാരുണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ കരോളി ജോഷ്വ സാക്ഷരതാ മിഷൻ എക്‌സിക്യൂട്ടീവ് അംഗം കാവുമ്പായി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഉഷാ നന്ദിനി, അസി.കോ-ഓർഡിനേറ്റർ പി.എൻ ബാബു, എം.കെ പശുപതി, പി.ജെ കുര്യൻ, ഡേവിഡ് സ്റ്റീഫൻ മാസ്റ്റർ, ഇ.എം സദാനന്ദൻ എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി ശ്യാം ലാൽ സ്വാഗതവും അസി. കോ-ഓർഡിനേറ്റർ കൊച്ചുറാണി മാത്യു നന്ദിയും പറഞ്ഞു. ജില്ലയിലെ എംപിമാർ, മന്ത്രിമാർ, ചീഫ് വിപ്പ്, എംഎൽഎമാർ, മേയർ എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജനറൽ കൺവീനറും ആയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഖജാൻജി ആയി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.സംസഥാന തുടർ വിദ്യാഭ്യാസ കലോത്സവം ഒക്‌ടോബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.
 

date