Skip to main content

കുടുംബശ്രീ ഓണം വിപണനമേള  ഇന്ന് (സെപ്റ്റംബർ 5) മുതൽ

കുടുംബശ്രീ ഹോംമെയ്ഡ് ഉൽപ്പന്നങ്ങളുമായി ഓണം വിപണനമേള സംഘടിപ്പിക്കുന്നു. ഇന്നും (സെപ്റ്റംബർ 5) നാളെയുമായി (സെപ്റ്റംബർ 6) സിവിൽ സ്റ്റേഷൻ താഴത്തെ നിലയിലുളള പ്രധാന കവാടത്തിൽ സംഘടിപ്പിക്കുന്ന മേള ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്യും. ആദ്യ വിൽപന എഡിഎം റെജി പി ജോസഫ് നിർവഹിക്കും. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കായ ഉപ്പേരി, ശർക്കര വരട്ടി, ഉണ്ണിയപ്പം, അവുലോസ് പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, മസാലപ്പൊടി, പുളിയിഞ്ചി, വെളിച്ചെണ്ണ, പപ്പടം, വിവിധ തരം അച്ചാറുകൾ, സ്‌ക്വാഷുകൾ, കേക്ക്, കുക്കീസ്, അരി ഹൽവ, വിവിധ തരം കൊണ്ടാട്ടങ്ങൾ, വിവിധ പലഹാരങ്ങൾ, കുടകൾ, പെർഫ്യൂമുകൾ, ഫാൻസി ആഭരണങ്ങൾ, പപ്പായ സോപ്പ്, മിൽക്ക് ഷാമ്പൂ, ഹോംകെയർ ഉൽപന്നങ്ങൾ, വിവിധ ബാഗുകൾ, കുത്താമ്പുളളി തുണിത്തരങ്ങൾ എന്നിവ മേളയിൽ ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാവും മേള.

date