Skip to main content

പ്രഭാതഭക്ഷണ പരിപാടിയിൽനിന്ന് ഒഴിവാക്കിയെന്നത്  വാസ്തവ വിരുദ്ധം: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

ശാന്തിപുരം എം.എ.ആർ.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പരിപാടിയിൽനിന്ന് ഒഴിവാക്കിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക വാർത്താ കുറിപ്പിൽ അറിയിച്ചു. ശാന്തിപുരം എം.എ.ആർ.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. കേരള സർക്കാറിന്റെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌കൂളുകളിൽ മാത്രമേ പ്രഭാതഭക്ഷണം നൽകാൻ കഴിയൂ. ജില്ലാ പഞ്ചായത്തിന്റെ കീഴിലെ സ്‌കൂളുകളുടെ പശ്ചാത്തല വികസന പ്രൊജക്ടുകൾ മാത്രമേ ജില്ലാ പഞ്ചായത്തിന്റെ സമ്മതത്തോടെ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കാൻ സാധിക്കൂ. കഴിഞ്ഞ രണ്ട് വർഷമായി ഗ്രാമപഞ്ചായത്തിന് കീഴിലെ ആറ് ഗവ. എൽ.പി സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നുണ്ട്. ശാന്തിപുരം എം.എ.ആർ.എം സ്‌കൂളിലെ എൽ.പി വിഭാഗം കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകേണ്ട ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിന് ഇല്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരം പ്രചാരണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

date