Skip to main content

കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ കട്ടിൽ വിതരണം നടന്നു

കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ 2018-2019 സാമ്പത്തിവർഷത്തിലെ 'വൃദ്ധർക്ക് കട്ടിൽ' എന്ന പദ്ധതി പ്രകാരം 87 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തു. ആകെ 378450 രൂപയാണ് പദ്ധതി നിർവ്വഹണത്തിനായി വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 130500 രൂപയുടെ ധനസഹായത്താൽ 30 കട്ടിലുകളും തുടർന്ന് 247950 രൂപ വകയിരുത്തി 57 കട്ടിലുകളുമാണ് വിതരണം ചെയ്യ്തത്. പഞ്ചായത്തിൽ നടന്ന വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് പി ആർ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ആർ. പ്രകാശൻ, പി.സി.പ്രശാന്ത്, ധന്യസുരേഷ്, സെക്രട്ടറി എം ജയലക്ഷ്മി മെമ്പർമാരായ കെ.എസ്. ബിബിൻ കുമാർ, കെ.സന്തോഷ്, എൻ.പി. ശ്രീജ, ടി. രവീന്ദ്രൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം.കെ.ബീന എന്നിവർ പ്രസംഗിച്ചു.
 

date