Skip to main content

ഓണം: എക്‌സ്‌ഗ്രേഷ്യ  വിതരണം ചെയ്യുന്നു

ജില്ലയിൽ ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2019 ലെ ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച എക്‌സഗ്രേഷ്യ വിതരണം ചെയ്യുന്നു. ഹാരിഷ് യാൺസ്, പെരിങ്ങണ്ടൂർ നിഥിൻ സ്പിന്നേഴ്‌സ്, പെരിങ്ങണ്ടൂർ രോഹിത് കോട്‌സ്, ഒല്ലൂർ ഇടിഎം വൈദ്യശാല, അത്താണി ഫോസ്റ്റർ മാർക്കറ്റിങ് പ്രൈ. ലി., താണിക്കുടം ഭഗവതി മിൽ, പുതുക്കാട് വിക്ടർ റബർ ഇൻഡസ്ട്രീസ്, കടുപ്പശ്ശേരി ഫ്രെഷ് കോക്കനട്ട് പ്രോഡക്ട്‌സ്, കുന്നംകുളം ബയോ റിസർച്ച് ലാബ്, മരത്താക്കര സെന്റ് സിറിയക് ടൈൽസ്, കോലഴി സൺടെക് ട്യൂബ്‌സ്, പുത്തൻചിറ മൈക്രോവേവ് പ്രൊഡക്ട്‌സ്, കൊരട്ടി വൈഗ ത്രെഡ് പ്രോസസേഴ്‌സ്, ചന്ദ്രിക ടൈൽ വർക്‌സ്, ഒല്ലൂക്കര ബ്ലോക്ക് ഡിഫൈബറിങ് മിൽ ലി നമ്പർ ആർ 937, മണലൂർ കയർ വ്യവസായ സഹകരണ സംഘം ലി നമ്പർ ആർ 592, വെളളാങ്കല്ലൂർ ബ്ലോക്ക് ഡിഫൈറിങ് വർക്കേഴ്‌സ് വ്യവസായ സഹകരണ സംഘം ലി നമ്പർ 906, മാള പട്ടികജാതി ഡീഫൈറിങ് ഇൻഡസ്ട്രിയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പർ ആർ 914, മുനയ്ക്കൽക്കടവ് കയർ വ്യവസായ സഹകരണ സംഘം ലി. നമ്പർ 518, പൊയ്യ കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 585, ആല കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 142 എന്നീ 21 സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ട് മുഖേനയാണ് തുക വിതരണം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് വിവരം ഹാജരക്കാത്ത തൊഴിലാളികൾക്ക് ബാങ്ക് പാസ് ബുക്ക്, ഇഎസ്‌ഐ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കി രശീതി നൽകി തുക തൃശൂർ അയ്യന്തോളിലെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസിൽ നിന്നും സെപ്റ്റംബർ അഞ്ച് മുതൽ എഴ് വരെ തുക കൈപ്പറ്റാമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2360649. 
 

date