Skip to main content

അന്തര്‍ ദേശീയ നിയമസെമിനാര്‍ ഇന്ന് (അഞ്ച്) മുതല്‍

കേന്ദ്ര-കേരള  സര്‍വകലാശാലയുടെ  തിരുവല്ലയിലെ നിയമ പഠന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗോളവല്കൃത ലോകത്തില്‍ മനുഷ്യാവകാശങ്ങളുടെ  സാക്ഷാത്കാരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ ഇന്ന് (അഞ്ച്)  രാവിലെ  9.30ന് തിരുവല്ല എലൈറ്റ് ഇന്‍റര്‍നാഷണല്‍  ഹോട്ടലില്‍ ബാംഗ്ലൂരിലെ നാഷണ ല്‍ ലോ സ്കൂള്‍ ഓഫ് ഇന്‍ഡ്യ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ആര്‍.വെങ്കിട്ടറാവു ഉദ്ഘാടനം ചെയ്യും. കേന്ദ്ര-കേരള  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍  അധ്യക്ഷത വഹിക്കും. ഡോ.എം.എസ് ജോണ്‍, പ്രൊഫ. ഡാരിയോ മൗറ വിസിന്‍റെ എന്നിവര്‍  വിശിഷ്ട അതിഥികള്‍ ആയിരിക്കും. 
ഡോ.ഡേവിഡ് ആംബ്രോസ്, ഡോ. ഡി.ശങ്കര്‍, ഡോ.ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ.അനില നായര്‍, ഡോ.ഷീബ പിള്ള, ഡോ.വാണി കേസരി, ഡോ.ജി.ആര്‍.ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ സര്‍വകലാ     ശാലകളിലെ അധ്യാപകര്‍, നിയമ ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍  അവതരിപ്പിക്കും. 
     നാളെ (ആറ്) രാവിലെ 11.45 നു നടക്കുന്ന സമാപന ചടങ്ങില്‍ ജലവിഭവ വകുപ്പ്  മന്ത്രി അഡ്വ. മാത്യു ടി. തോമസ് മുഖ്യാഥിതി ആയിരിക്കും. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസ് കൊച്ചി മുന്‍  വൈസ്ചാന്‍സലര്‍ ഡോ.എം.കെ.ജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എം.പി, മരിയോന്‍ പിന്‍ഹീരിയോ,  അഡ്വ.സജിത്ത് കുമാര്‍, അഡ്വ എം.ജെ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും.                    (പിഎന്‍പി 21/18)
 

date