Skip to main content

ഇയ്യാട്-എളേറ്റില്‍ വട്ടോളി-വള്ളിയോത്ത്  റോഡ് നവീകരണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി

 

കൊടുവള്ളി മണ്ഡലത്തില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഇയ്യാട് -എളേറ്റില്‍ വട്ടോളി -വള്ളിയോത്ത് റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ 2 കോടി രൂപയുടെ പ്രവര്‍ത്തനത്തിനുള്ള ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എഅറിയിച്ചു. കൊടുവള്ളി, ബാലുശ്ശേരി  മണ്ഡലങ്ങളിലെ ജനങ്ങളുടെ വളരെ കാലത്തെ സ്വപ്നമായിരുന്നു ഈ റോഡിന്റെ വികസനം. ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിംഗും, വലിയ കയറ്റങ്ങള്‍ കുറച്ചും, ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും, നടപ്പാതകള്‍ ടൈല്‍ വിരിക്കലും നവീകരണത്തിന്റെ ഭാഗമായി നടക്കും. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

date