Skip to main content

മത്സ്യ ബന്ധന വള്ളങ്ങള്‍ വിതരണം ചെയ്തു

ആലപ്പുഴ: ഐആം ഫോര്‍ ആലപ്പിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള മത്സ്യ ബന്ധന വള്ളങ്ങള്‍ വിതരണം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ വള്ളങ്ങളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. 62 മത്സ്യബന്ധന വള്ളങ്ങളാണ് ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സഹായത്തോടെ വിതരണം ചെയ്തത്. സബ്കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, പ്രസ്റ്റീജ് ഗ്രൂപ്പ് ചെയര്‍മാന്‍ ജഗന്നാഥ്, ഡയറക്ടര്‍ ശങ്കര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 195 മത്സ്യബന്ധന വള്ളങ്ങളാണ് ഇതു വരെ ഐആം ഫോര്‍ ആലപ്പി പദ്ധതി വഴി വിതരണം ചെയ്തിട്ടുള്ളത്. 

 

date