Skip to main content

ഇക്കോ ടൂറിസം ഇ-ടിക്കറ്റിംഗ് സംവിധാനം : ഉദ്ഘാടനം ഇന്ന് (5.9)

 സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും. തടിയൊഴികെയുള്ള വന ഉല്‍പന്നങ്ങളും ഓണ്‍ ലൈന്‍ വനശ്രീ ഇക്കോഷോപ്പുകളിലൂടെ ലോകത്താകെമാനം ലഭ്യമാകുന്ന സംവിധാനത്തിനും ഇന്ന് തുടക്കമാകും. ഇതിനായുള്ള  മൊബൈല്‍ ആപ്പിന്റെ പ്രകാശനവും, പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു ഇന്ന് രാവിലെ 11ന് അദ്ദേഹത്തിന്റെ ചേമ്പറില്‍ നിര്‍വഹിക്കും.  വനംവകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റായ http://www.forest.kerala.gov.in , ഇക്കോ ടൂറിസം വെബ്സൈറ്റായ              httpS://keralaforestecotourism.com  എന്നിവയിലും കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്കു ചെയ്യാനും ഉല്‍പന്നങ്ങള്‍ വാങ്ങുവാനും സാധിക്കും.  സംസ്ഥാനത്താകെയുള്ള 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ 25 എണ്ണത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പിലാക്കുക. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ഇക്കോ ഷോപ്പാകും. ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വനശ്രീ യൂണിറ്റുകളിലും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കും

date