Skip to main content

അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്  ട്രെയിനികളെ തിരഞ്ഞെടുക്കുന്നു

മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന  ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്കും കട്ടപ്പന, ഇളംദേശം, ഇടുക്കി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലേക്കും അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിനികളെ 10,000 രൂപ സ്‌റ്റൈപന്റ് വ്യവസ്ഥയില്‍ തെരഞ്ഞെടുക്കുന്നു. പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഡി.സി.എ/ കോപ്പയും മലയാളം കമ്പ്യൂട്ടിംഗില്‍ അറിവും ആണ് യോഗ്യത. പ്രായം 18നും 36നും മധ്യേ. ജനനത്തീയതി, ജാതി, വിദ്യാഭ്യാസ .യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 17നകം ജില്ലാ പട്ടികജാകതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

date