Skip to main content

ഓണം ഖാദിമേള: കലക്ടറേറ്റിൽ  കൗണ്ടർ തുടങ്ങി 

 

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ  ഓണം ഖാദിമേള കളക്ട്രേറ്റിൽ ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മേള  ഉദ്ഘാടനം ചെയ്തു. കലക്ടർ എസ് സാംബശിവറാവു ആദ്യവില്പന നടത്തി.  രണ്ട് ദിവസങ്ങളിലായി നടക്കുന്ന  മേള നാളെ (സെപ്റ്റംബർ 6) വൈകിട്ട്  സമാപിക്കും. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് മേള നടത്തുന്നത്. 

ഖാദി ഉല്പന്നങ്ങളായ ഷർട്ടുകൾ, മുണ്ടുകൾ, കിടക്ക വിരികൾ, തേൻ  തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മേളയിൽ വില്പനക്കായൊരുക്കിയിരിക്കുന്നത്.  ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 30%വരെ ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്. ഓണം മെഗാ സമ്മാനപദ്ധതിയുടെ  ഭാഗമായി നറുക്കെടുപ്പിലൂടെ  10 പവൻ സ്വർണനാണയം ഒന്നാം സമ്മാനമായും,   5 പവൻ സ്വർണനാണയം രണ്ടാം സമ്മാനമായും  മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണനാണയവും  നൽകും. ഖാദി ബോർഡ് മെമ്പർ കെ ലോഹ്യ അധ്യക്ഷനായി. പ്രൊജക്ട് ഓഫീസർ ഷാജി ജേക്കബ്, വില്ലേജ് ഇന്ഡസ്ട്രീസ് ഓഫീസർ കെ ഷിബി, ജൂനിയർ സൂപ്രണ്ട് വി വി രാഘവൻ വസന്തകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date