Skip to main content

വ്യവസായ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും 

 

 വ്യവസായ, വാണിജ്യ വകുപ്പുകള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങള്‍ (സ്‌കില്‍ഡ് എന്റര്‍പ്രണേര്‍സ് സെന്ററുകള്‍) സ്ഥാപിക്കും. മരപ്പണി, കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്്‌നോളജി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം എന്നിങ്ങനെയുളള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരേയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണ്ടെത്തി കൂടുതല്‍ തൊഴിലവസരങ്ങളും തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായാണ് പദ്ധതി. ഇത്തരം സംഘങ്ങളില്‍ അംഗമാകാന്‍ താത്പര്യമുളള 18 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ സെപ്തംബര്‍ ഏഴിനകം കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 9446100961, 9495291353, 7907953441, 8907242720. 

 

വസ്തു ലേലം

 

വടകര താലൂക്ക് പുറമേരി പെരുമുണ്ടശ്ശേരി  ദേശം ബ്ലോക്ക് 62 ല്‍ റി.സ 73/15 ല്‍ 0.0100 ഹെക്ടര്‍ (1 ആര്‍) സ്ഥലവും അതിലെ കുഴിക്കൂറുകളും സെപ്തംബര്‍ 30 ന്  രാവിലെ 11.30 ന് പുറമേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന്  വടകര തഹസില്‍ദാര്‍ അറിയിച്ചു. 

 

ടെണ്ടര്‍ ക്ഷണിച്ചു 

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനുകീഴില്‍ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കപ്പളളി നെടുങ്കണ്ടി പാടശേഖരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 19 ന് വൈകീട്ട് അഞ്ച് മണി.  ഫോണ്‍ - 0495 2370790.

date