Skip to main content

ചിമ്മിനി ഡാം ആറിന് തുറക്കുന്നു

ചാലക്കുടി താലൂക്കിലെ വരന്തരപ്പിളളി പഞ്ചായത്തിലെ ചിമ്മിനി ജലസംഭരണി സെപ്റ്റംബർ ആറിന് രാവിലെ പത്ത് മണിക്ക് ശേഷം തുറക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് തുറക്കുക. ഇത് മൂലം കുറുമാലിപുഴ, കരുവന്നൂർ പുഴ എന്നിവയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുളളതിനാൽ പുഴയുടെ ഇരുകരകളിലുളളവർക്ക് ജാഗ്രത പാലിക്കണം. പുഴയിൽ മത്സ്യബന്ധനത്തിലും അനുബന്ധ പ്രവൃത്തികളിലും ഏർപ്പെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായും അറിയിച്ചു.

date