Skip to main content

എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

 

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലന ധനസഹായത്തിന് സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും പ്രമുഖ സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിലവില്‍ സയന്‍സ് വിഷയമെടുത്ത് പ്ലസ് വണ്‍ പഠിക്കുന്നവരും എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് ബി പ്ലസ് ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് നേടിയവരും കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കുറഞ്ഞവരുമാവണം. നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എല്‍.സി. മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്കിന്റെ പകര്‍പ്പ് നിലവില്‍ കോച്ചിങ്ങിന് പോകുന്ന സ്ഥാപനത്തില്‍ നിന്നുളള സാക്ഷ്യപത്രം, ഫീസ് അടച്ച രസീത്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍ : 0491-2505005.

date