Skip to main content

മുന്‍ ആര്‍.ഡി.ഒ രേണു രമേഷിന് യാത്രയയപ്പ് നല്‍കി

 

പാലക്കാട് നിന്നും എറണാക്കുളത്തേക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി സ്ഥലം മാറിപോകുന്ന മുന്‍ ആര്‍.ഡി.ഒ രേണു രമേഷിന് വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. 2018 ലെ പ്രളയക്കാലത്ത് ഡെപ്യൂട്ടി കലക്ടറെന്ന നിലയിലും 2019 ല്‍ ആര്‍.ഡി.ഒ.യെന്ന നിലയിലും സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ് ശാന്താദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി അഡ്വ. പി. പ്രേംനാഥ്, ജോയിന്റ് സെക്രട്ടറി അഡ്വ. ആര്‍ ദേവികൃപ, ട്രഷറര്‍ ബി. ജയരാജന്‍, പി. ശ്രീകുമാര്‍, അഡ്വ. കെ.വിജയ, സുധ, കെ. രാമചന്ദ്രന്‍, അഡ്വ. ദില്‍ബി ജോസഫ് എന്നിവര്‍ സംസാരിച്ചു.  

date