Skip to main content

ക്ഷേത്രങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം

 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുളള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ രണ്ട് കോപ്പികള്‍ വീതം സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കണം. സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും പരിമിതമായ തോതില്‍ ധനസഹായം അനുവദിക്കുന്നതാണ്. വിശദവിവരവും, നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃകയും മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും കാസര്‍ഗോഡ്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും www.malabardevaswom.kerala.gov.in ല്‍ ലഭിക്കും.

date