Skip to main content

നബാര്‍ഡ് - കെ.എഫ്.ഡബ്ല്യൂ സോയില്‍ പ്രോജക്ട് യോഗം ചേര്‍ന്നു

 

ജില്ലയില്‍ നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കെ.എഫ്.ഡബ്ല്യൂ സോയില്‍ പദ്ധതികളുടെ സംയോജന സാധ്യതകള്‍ ആലോചിക്കുന്നതിനായി പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥ പ്രതിനിധികള്‍, പ്രോജക്ട് ഫെസലിറ്റേറ്റിംഗ് ഏജന്‍സി (പി.എഫ്.എ.) പ്രതിനിധികള്‍, നീര്‍ത്തടസമിതി ഭാരവാഹികള്‍ എന്നിവരുടെ സംയുക്തയോഗം മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി യോഗം ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ലാ മാനേജര്‍ പി.എന്‍. ലാലു അധ്യക്ഷനായി. ഐ.ആര്‍.ടി.സി.  സയന്റിസ്റ്റ് പ്രൊഫ. ബി. എം. മുസ്തഫ പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് വിവിധ പദ്ധതികളുടെ സംയോജന സാധ്യതകളെപ്പറ്റി ചര്‍ച്ച നടത്തി. ഐ.ആര്‍.ടി.സി. രജിസ്ട്രാര്‍ കെ.കെ. ജനാര്‍ദ്ദനനന്‍, പ്രോജക്ട് കോഡിനേറ്റര്‍ സാബു. പി.എസ്. സംസാരിച്ചു.
 

date