Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുതലമട ഗ്രാമപഞ്ചായത്തിലെ തേട്ടടി അല്ലിമൂപ്പന്‍ കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ 150 പ്ലാസ്റ്റിക് ചെയറുകള്‍, ഒരു ഓഫീസ് മേശ, ഒരു ഓഫീസ് ചെയര്‍, ഒരു സ്റ്റീല്‍ അലമാര എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ സാധനങ്ങളുടെയും വില വിവരം കൃത്യമായി രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസില്‍ സെപ്റ്റംബര്‍ 16 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. സെപ്റ്റംബര്‍ 17 ന് വൈകിട്ട് 3.30 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505383 നമ്പറില്‍ ബന്ധപ്പെടുക.

date