Skip to main content

പ്രളയ ദുരിതബാധിര്‍ക്കുള്ള ധനസഹായം  ഡിജിറ്റല്‍ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 

 

                    

ഈ വര്‍ഷത്തെ(2019) പ്രളയ ദുരിതബാധിതരില്‍ വീടുകള്‍ നശിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായം ലഭിക്കാന്‍ അര്‍ഹരായവരെ നിശ്ചയിക്കുന്നതിനുള്ള വിവര ശേഖരണത്തിനായി റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഓവര്‍സിയര്‍, ഐ.ടി വോളണ്ടിയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഫീല്‍ഡ് പരിശോധനയ്ക്ക് ആവശ്യമുള്ള ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ടീമുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് ശേഖരിക്കുന്ന ഡിജിറ്റല്‍ വിവര ശേഖരണത്തിന്റെ  അടിസ്ഥാനത്തിലാവും ആശ്വാസ ധനസഹായം അനുവദിക്കുകയെന്നും ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) അറിയിച്ചു. സര്‍വ്വെ ജോലികള്‍ നടന്നു വരുന്നുണ്ട്. വീടുകള്‍ നശിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായത്തിന് അര്‍ഹരായവര്‍ വില്ലേജ്/ പഞ്ചായത്ത് അധികൃതരെ സമീപിച്ച് സര്‍വ്വെയില്‍ തങ്ങള്‍ ഉള്‍പ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷകള്‍ കലക്ടറേറ്റിലൊ താലൂക്കുകളിലൊ നല്‍കേണ്ടതില്ല.  ഇത് സംബന്ധിച്ച പരാതികള്‍  ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്നും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

date