Skip to main content

ഓണാഘോഷം; ഹരിതപെരുമാറ്റചട്ടം പാലിക്കണം

ജില്ലയില്‍ ഓണാഘോഷ വേദികളില്‍ പൊതുജനങ്ങള്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശുചിത്വ മിഷൻ അറിയിച്ചു.
ഓണം വാരാഘോഷ പരിപാടികള്‍ ഹരിത പെരുമാറ്റചട്ടം പാലിച്ച് പൂര്‍ണമായും മാലിന്യമുക്തമായി നടപ്പാക്കണം. എല്ലാ പ്രചാരണപരിപാടികളും പ്രകൃതി സൗഹൃദമായി നടത്തണം. പ്രകൃതിസൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കമാനങ്ങള്‍ എന്നിവ മാത്രമേ പരിപാടികളിൽ ഉപയോഗിക്കാവൂ.

date