Skip to main content

എം. എല്‍. എ.ഫണ്ടില്‍ നിന്ന് അഞ്ച് സ്‌കൂളുകള്‍ക്ക് വാഹനം നല്‍കി

കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകള്‍ക്ക് ടി.വി ഇബ്രാഹിം എം. എല്‍. എ. യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് ബസ് നല്‍കി. ജി. എല്‍. പി. സ്‌കൂള്‍ പറവൂര്‍, ജി. എല്‍. പി. സ്‌കൂള്‍ തവനൂര്‍, ജി. എല്‍. പി. സ്‌കൂള്‍ പൊന്നാട്, ജി. എം. എല്‍. പി. സ്‌കൂള്‍ കാഞ്ഞിരപ്പറമ്പ്, ജി. എം. യു. പി. സ്‌കൂള്‍ കൊണ്ടോട്ടി എന്നി സ്‌കൂളുകള്‍ക്കാണ് ബസ് നല്‍കിയത്. ഇതുള്‍പ്പെടെ കഴിഞ്ഞ മൂന്നു വര്‍ഷമായി 22 സ്‌കൂളുകള്‍ക്ക് ബസ് അനുവദിച്ചു. മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ബസുകള്‍ അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കിഡ്സ് പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിച്ചു വരുന്നുണ്ട്.
കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ. ബസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ സി. ഷീബ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എ സഗീര്‍, കെ.പി സഈദ്, ഷെജിനി ഉണ്ണി,   നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.ആയിഷാബി, സ്ഥിര സമതി ചെയര്‍മാന്‍മാരായ യു.കെ മമ്മദിശ, എ. മുഹമ്മദ് ഷാ, അസ്മാബി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.അബ്ദുല്‍ കരിം, എം.പി മുഹമ്മദ്, നഗരസഭ കൗണ്‍സിലര്‍മാരായ സി.മുഹമ്മദ് റാഫി, ഒ പി മുസ്തഫ, അബ്ദുല്‍ ഹക്കീം, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി ജലീല്‍, സമദ് പൊന്നാട് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date