Skip to main content

കൊണ്ടോട്ടിയില്‍ കൃഷിവകുപ്പിന്റെ ഓണ ചന്തയ്ക്ക് തുടക്കമായി

കൊണ്ടോട്ടി നഗരസഭയുടെയും നെടിയിരുപ്പ് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കാല പച്ചക്കറി ചന്തയ്ക്ക് തുടക്കമായി. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ ചന്ത ടി.വി ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ടശ.സി. ഷീബ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.ആയിഷാബി, സ്ഥിര സമതി ചെയര്‍മാന്‍മാരായ യു.കെ മമ്മദിശ, എ. മുഹമ്മദ് ഷാ, അസ്മാബി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ടി.ഗീത, അസിസ്റ്റന്റ് ഡയറക്ടര്‍ സൈബുന്നീസ, നെടിയിരുപ്പ് കൃഷി ഓഫീസര്‍ പി.ഇ. ബാബു ഷക്കീര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി ശേഖരിച്ചാണ് വില്‍പ്പന നടത്തുന്നത്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേനെയാണ് എത്തിക്കുന്നത്. പൊതുവിപണിയെക്കാള്‍ മുപ്പത് ശതമാനം വരെ വിലക്കുറവില്‍ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്ന ചന്ത സെപ്തംബര്‍ 10ന് സമാപിക്കും.
 

date