Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, ഡി.ഇ.ഐ.സി യിലേക്ക് ഡെന്റല്‍ ഹൈജിനിസ്റ്റ് തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിയില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് യോഗ്യതയുള്ളവര്‍ക്ക് ഡെന്റല്‍ ഹൈജിനിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയം നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  സെപ്തംബര്‍ 20ന്  നാലിന് മുമ്പായി  സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ  എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക. ഫോണ്‍: 0483 2730313, 8589995872.
 

date