Skip to main content

കാസര്‍കോട് പി ആര്‍ ഡി അറിയിപ്പ്

ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി

  മാവുങ്കാല്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് എച്ച്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  ഹരിതഭൂമി പദ്ധതിക്ക് തുടക്കമായി. ഒരു കേഡറ്റ് 10 ഫലവൃക്ഷത്തൈ എന്ന തോതില്‍ യൂണിറ്റിലെ 88 കേഡറ്റുകള്‍  ഡിസംബര്‍ 31 വരെയായി 880 ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കും. കേഡറ്റുകളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയുണര്‍ത്തി പരിസ്ഥിതി സംരക്ഷകരായി മാറുന്നതിനുള്ള ചുവടുവെയ്പ്പാണിത്. ഇതിന്റെ ഭാഗമായി കേഡറ്റുകള്‍ പാകി മുളപ്പിച്ചെടുത്ത വൃക്ഷ തൈകള്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍  വിതരണം ചെയ്തു.
 

അധ്യാപക  അഭിമുഖം നാളെ

ചെറുവത്തൂര്‍ ജി.എഫ്.വി.എച്ച് എസില്‍  എല്‍.പി.എസ്.എ താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാളെ  രാവിലെ  11 ന്  അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
 

നവോദയ പ്രവേശനം: അപേക്ഷാ  തീയ്യതി നീട്ടി

പെരിയ ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള  തീയ്യതി  സെപ്റ്റംബര്‍ 30 വരെ നീട്ടി. ംംം.ിമ്ീറമ്യമ.ഴീ്.ശി ല്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവേശന പരീക്ഷ 2020 ജനുവരി 11 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 04672234057, 9449334721, 9449101220, 7379558287
 

ടെക്്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

കുംബഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്  ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് കുംമ്പഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍  കേരള സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മൂന്ന് സെമസ്റ്ററില്‍ കുറയാത്ത പി.ജി.ഡി.സി.എ എന്നിവ നേടിയവരായിരിക്കണം.  കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
                   

സാമ്പത്തിക സഹായം നല്‍കി

സംസ്ഥാനത്ത് കളളുഷാപ്പ് അടച്ചതിനാല്‍ തൊഴില്‍ രഹിതരായവര്‍ക്ക് ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം എക്സൈസ് വകുപ്പ് വിതരണം ചെയ്തു.
             
 

ക്ഷേമനിധി കുടിശ്ശിക  ഡിസംബര്‍ വരെ അടയ്ക്കാം

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി ക്ഷേമനിധി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് പലിശയും  പിഴ പലിശയും ചേര്‍ത്ത് അടച്ചു തീര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു.  
 

12 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ ഒഴിവ്

നടപ്പ് സാമ്പത്തിക വര്‍ഷം  ജില്ലയില്‍ മത്സ്യവകുപ്പ് വഴി മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടത്തുന്നതിന് ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് 12 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കും. ഒന്‍പത് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദമാണ് യോഗ്യത.  പ്രതിമാസ ഹോണറേറിയമായി 6,000 രൂപ നല്‍കും. താല്‍പര്യമുള്ളവര്‍  അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് സെപ്തംബര്‍ 19 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ 04672 2202537.

 

വാതക ശ്മശാനം നടത്തിപ്പിന് അഭിമുഖം

പുല്ലൂര്‍്-പെരിയ ഗ്രാമപഞ്ചായത്തിലെ നാലാം  വാര്‍ഡിലെ പെരിയ മൊയോലം  വാതക ശ്മശാനം (ഗ്യാസ് ക്രിമറ്റോറിയം) നടത്തിപ്പിന് സന്നദ്ധരായ ആളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഈ മാസം 20 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍  നടത്തും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഹാജരാകണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.
              

ഓണ്‍ലൈനായി കെട്ടിട നികുതി അടയ്ക്കാം

നികുതിദായകരുടെ സൗകര്യാര്‍ത്ഥം നീലേശ്വരം നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി ഓണ്‍ലൈനായി അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. മേഃ.ഹഴെസലൃമഹമ.ഴീ്.ശി    എന്ന വെബ് സൈറ്റ് വഴി  ഓണ്‍ലൈനായി കെട്ടിട നികുതി അടയ്ക്കാം.

 

ജില്ലാതല ബോധവല്‍ക്കരണ പരിപാടി നാളെ

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍  നാളെ രാവിലെ പത്തിന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ബോധവല്‍ക്കരണ പരിപാടി നടത്തും. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍  കെ.വി മോഹന്‍  കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ ഗ്രീവന്‍സ് റിഡ്രസല്‍ ഓഫീസറും എ.ഡി.എമ്മുമായ എന്‍ ദേവിദാസ്  ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരമുളള പരാതി പരിഹാര സംവിധാനത്തെ കുറിച്ച് സംസാരിക്കും. ജില്ലയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധിയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കു നല്‍കിവരുന്ന വിവിധ പോഷകാഹാര പദ്ധതികളെ കുറിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് പ്രോഗ്രാം ഓഫീസര്‍ ടി  ദേനഭരതനും ക്ലാസെടുക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെ കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എം സുള്‍ഫീക്കര്‍ സംസാരിക്കും.

 

അപേക്ഷ 20 നകം നല്‍കണം

പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തില്‍ മുന്‍വര്‍ഷങ്ങളില്‍ കെട്ടിട നികുതി ഒടുക്കി സോഫ്റ്റ് വെയറിലെ അപാകതകള്‍ കാരണം വരവ് രേഖപ്പെടുത്താതിരിക്കുക, കെട്ടിടങ്ങളുടെ കൈവശ ഗണത്തില്‍ വ്യതിയാനങ്ങള്‍ ഉള്ളവ, കെട്ടിട നമ്പര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടാത്തവ, പേരില്‍ വ്യത്യാസം വന്നിട്ടുള്ളവ, കെട്ടിടവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് രേഖകളില്‍ വന്നിട്ടുള്ള മറ്റ് അപാകതകള്‍ ഉള്ള കെട്ടിട ഉടമകള്‍ എന്നിവര്‍ ഈ മാസം  20 നകം പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ  നല്‍കണം.
 

ഡോക്ടര്‍ നിയമനം

ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന്  ഈ മാസം  19 ന്  രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍  അഭിമുഖം നടത്തും. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യത ഉള്ളവരും മെഡിക്കല്‍ കൗണ്‍സില്‍      രജിസ്‌ട്രേഷന്‍ ഉള്ളവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2203118  
 

മിനിമംവേതനം തെളിവെടുപ്പ്

സംസ്ഥാനത്തെ ബ്രൂവറീസ്, ഇഷ്ടിക നിര്‍മ്മാണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള സംസ്ഥാന മിനിമം വേതന ഉപദേശക  ഉപസമിതിയുടെ തെളിവെടുപ്പ്  ഈ മാസം 19 ന്  യഥാക്രമം രാവിലെ 10.30  നും 11.30 നും  കോഴിക്കോട് കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗത്തില്‍ ഈ മേഖലകളിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)  അറിയിച്ചു.

കുടുംബശ്രീ -ജേണലിസ്റ്റ് ഇന്റേണ്‍സ് നിയമനം

കുടുംബശ്രീ ജില്ലാമിഷനു കീഴില്‍  ഒക്‌ടോബര്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ ആറ്  മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണ്‍സായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:ജേണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/പോസ്റ്റ് ഗ്രാജ്വേഷന്‍ ഡിപ്ലോമ. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന. ഇന്റേണ്‍സിന് പ്രതിമാസ സ്റ്റൈപന്റ് ഇല്ല. യാത്രാ ചെലവ് ഇനത്തില്‍ പരമാവധി 5000 രൂപ ലഭിക്കും. കുടുംബശ്രീക്ക് വേണ്ടി പത്രക്കുറിപ്പുകള്‍ തയ്യാറാക്കല്‍, റിപ്പോര്‍ട്ടിങ്, വെബ്‌സൈറ്റ് അപ്‌ഡേഷന്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, നൂതന  പരിപാടി ആവിഷ്‌കരണം എന്നിവയാണ് ചുമതല. അപേക്ഷകര്‍ 20 നും 30 നും മധ്യേ പ്രായമുളളവരായിരിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ംംം.സൗറൗായമവെൃലല.രീാ ല്‍ രമൃലലൃ െഎന്ന വിഭാഗത്തില്‍ ലഭ്യമാണ്. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍  സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍,  സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് 671 123 എന്ന വിലാസത്തില്‍  ഈ മാസം  23 നകം നല്‍കണം.
 

തുളു എഴുത്തുകാരുടെ യോഗം 21 ന്

കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തുളു കവികളുടെയും  എഴുത്തുകാരുടെയും യോഗം ഈ മാസം 21 ന്  രാവിലെ 10.30 ന്  കളക്ടറേറ്റിലെ  തുളു അക്കാദമി ഓഫീസില്‍ ചേരും. യോഗത്തില്‍ തുളു കവികളും എഴുത്തുകാരും സംബന്ധിക്കണമെന്ന് കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍ അറിയിച്ചു.
 

ക്വട്ടേഷന്‍ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാസ വാടക നിരക്കില്‍  ഡ്രെവര്‍ സഹിതം പാട്ട കരാര്‍ വ്യവസ്ഥയില്‍  ഏഴ്  വര്‍ഷത്തില്‍ താഴെ പഴക്കമുളളതും ടാക്‌സി പെര്‍മിറ്റുളളതുമായ വാഹനം ഒരു വര്‍ഷത്തേക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഈ മാസം 23 ന് വൈകുന്നേരം അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുള്ള ഓഫീസില്‍ സമര്‍പ്പിക്കണം.
 
അധ്യാപക ഒഴിവ്
പാക്കം ഗവണ്‍മെന്റ്  ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍) കെമിസ്ട്രി (ജൂനിയര്‍) തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച ഈ മാസം 18 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
 

ചെര്‍ക്കള ഗവണ്‍മെന്റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി, സുവോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികയില്‍ ഒഴിവുകളുണ്ട്.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 19 ന്  രാവിലെ 11 ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
   

അംഗഡിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിസ്റ്ററി (സീനിയര്‍) അധ്യാപക ഒഴിവിലേയ്ക്കുള്ള   കൂടിക്കാഴ്ച ഈ മാസം 19 ന് രാവിലെ 10 ന്   സ്‌കൂള്‍ ഓഫീസില്‍ നടത്തും.
 

തെറ്റ് തിരുത്തുന്നതിന്  അപേക്ഷിക്കാം

കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 19 വരെ വാര്‍ഡുകളിലെ കെട്ടിട ഉടമകള്‍ക്ക് പേര്, വിലാസം, മറ്റുവിവരങ്ങള്‍ എന്നിവയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന്  അവസരം നല്‍കും. കെട്ടിട ഉടമകള്‍ പേര്, വിലാസം, എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ വരുത്തുന്നതിനുളള അപേക്ഷ ഈ മാസം 27 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം  പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
 

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനിലുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദം  ആണ്. കൂടിക്കാഴ്ച  ഈ മാസം 20 ന് പെരിയ പോളിടെക്‌നിക് കോളേജില്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 നകം   എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും  സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2234020

 

date