Skip to main content

റവന്യൂ റിക്കാര്‍ഡുകളുടെ പ്രദര്‍ശനം

 

    പാലോട് വില്ലേജിലെ റീസര്‍വ്വേ റിക്കോര്‍ഡുകളുെട പ്രദര്‍ശനം പാലോട് വില്ലേജ് ഓഫീസില്‍ ആരംഭിച്ചു. നവംബര്‍ 15 വരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതല്‍ വൈകിട്ട്് അഞ്ചുവരെ പൊതുജനങ്ങള്‍ക്ക് സര്‍വ്വെ റെക്കോര്‍ഡുകള്‍ പരിശോധിക്കാം. മുന്‍ സര്‍വ്വെ നംബര്‍ പ്രാകാരം കരം അടക്കാനും റീ സര്‍വ്വെ റിക്കോര്‍ഡുകള്‍ പരിശോധിക്കാനും സാധിക്കും. സ്ഥലത്തിന്റെ അവകാശം, വിസ്തീര്‍ണ്ണം എന്നിവ സംബന്ധിച്ച്  ആക്ഷേപം ഉള്ളവര്‍ക്ക് അവകാശ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാമെന്നും എ.ഡി.എം അറിയിച്ചു.
(പി.ആര്‍.പി. 1024/2019)

 

date