Skip to main content

ഓണം വിപണന മേള ആരംഭിച്ചു

 

    ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി നടപ്പിലാക്കുന്ന ഓണം വിപണന മേളയുടെ ഉദ്ഘാടനം ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് എം. വി കനകദാസ് നിര്‍വഹിച്ചു. പഞ്ചായത്ത് അങ്കണത്തില്‍ ആരംഭിച്ച മേളയില്‍ കുടുംബശ്രീ സംരംഭകര്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ജൈവ പച്ചക്കറികള്‍ എന്നിവ മിതമായ വിലയില്‍ ലഭിക്കും . സെപ്റ്റംബര്‍ എട്ട് വരെയാണ് മേള. ഉദ്ഘാടനച്ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മായാംബിക, അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1025/2019)

 

date