Skip to main content
കഞ്ഞിക്കുഴിയില്‍  കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച  വീടുകളുടെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു കെ. ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

കെയര്‍ ഹോം താക്കോല്‍ ദാനം, നീതി മെഡിക്കല്‍ സ്റ്റോര്‍, മുറ്റത്തെ മുല്ല വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു

  കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്കായി കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച 17 വീടുകളുടെ താക്കോല്‍ ദാനം കഞ്ഞിക്കുഴി ബാങ്ക് പരിസരത്ത് ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു കെ. ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചേലച്ചുവട് ചുരുളി പ്രിന്‍സ് ജോസഫ്, ഏഴു കമ്പി തുരുത്തേല്‍ സോഫിയാമ്മ എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി. 5 മുതല്‍ 50% വരെ വിലക്കുറവില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ ലഭ്യമാക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ടോമി ജോസഫ് കുന്നേല്‍ നിര്‍വ്വഹിച്ചു. പ്രാദേശിക വികസനവും വരുമാനവും ലക്ഷ്യമിട്ട് മത്സ്യകൃഷിയടക്കം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി 25000 രൂപ വരെ ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതിയ്ക്കും ഇതോടൊപ്പം തുടക്കമായി. ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ എസ്.ഷേര്‍ളി ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ബദലായി ടൂറിസം മേഖലയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ബാങ്ക് പ്രസിഡന്റ് എം.കെ.ചന്ദ്രന്‍ കുഞ്ഞ് പറഞ്ഞു. അസി. രജിസ്ട്രാര്‍ വിജയന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളായ ബിജു പുരുഷോത്തമന്‍ സ്വാഗതവും വി.കെ.കമലാസനന്‍ നന്ദിയും പറഞ്ഞു.
 

date