Skip to main content

ഹാര്‍ബര്‍ പൂര്‍ത്തീകരണത്തിന് 15 കോടി രൂപ കൂടി അനുവദിച്ചു

   നിര്‍മ്മാണത്തിലിരിക്കുന്ന താനൂര്‍ ഹാര്‍ബറിന്റെ പൂര്‍ത്തീകരണത്തിനായി നബാര്‍ഡില്‍ നിന്ന് 15 കോടി രൂപ അനുവദിച്ചതായി വി.അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു. 
നിലവില്‍ 1100മീറ്റര്‍ നീളമുള്ള തെക്കുഭാഗത്തെ പുലിമുട്ട് 250 മീറ്റര്‍ കൂടി നീളം വര്‍ധിപ്പിക്കും. വടക്ക് ഭാഗത്ത് 690 മീറ്ററുള്ളത് 740 മീറ്ററായി നീട്ടും. പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
  ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണെന്ന് എം.എല്‍.എ, മന്ത്രി.ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍  ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഭാവിയില്‍ വന്നേക്കാവുന്ന എല്ലാ പ്രയാസങ്ങളും  ഒഴിവാക്കാനുതകുന്ന രീതിയിലാണ് ഹാര്‍ബറിന്റെ പുതുക്കിയ നിര്‍മ്മാണമെന്നും അധികൃതര്‍ അറിയിച്ചു.
 

date